അഴിയൂര്‍: ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ ബാബ സ്റ്റോര്‍-എടവന്‍ തയ്യില്‍ നടുത്തോട് ഡ്രെയ്നേജ് പ്രവൃത്തി തുടങ്ങി. 15 ലക്ഷം രൂപ ചെലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തിയാണ് പ്രവൃത്തി. വടകര ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പിന്റെ ചരിത്രത്തില്‍ ഒരു വാര്‍ഡിന് ഒന്നിച്ച് ഇത്രയും വലിയ തുക ലഭിക്കുന്നത് അപൂര്‍വമാണ്.

മാസങ്ങള്‍ നീണ്ട പ്രയത്നങ്ങള്‍ക്ക് ശേഷമാണ് ടെണ്ടര്‍ നടപടി പൂര്‍ത്തിയായത്. കോഴിക്കോട് സ്വദേശി അനില്‍ കുമാറാണ് കരാറെടുത്തുത്തത്. പ്രവൃത്തി ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ സാലിം പുനത്തില്‍ നിര്‍വ്വഹിച്ചു. തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ അര്‍ഷിന കെ കെ, ഓവര്‍സിയര്‍ രഞ്ജിത് കുമാര്‍, ഇ.ടി.ഷിജു, ഐദുതങ്ങള്, സുനില്‍കുമാര്‍, താരിഖ്, സുഹറ, ലീല, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.