പതിയാരക്കര: കോറമ്പത്ത് ദാമോദരക്കുറുപ്പ് 51-ാം രക്തസാക്ഷിത്വ ദിനാചരണം സിപിഎം നേതൃത്വത്തില്‍ ആചരിച്ചു. രാവിലെ
നടുവയലിലുള്ള രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും പുതുക്കുടി മുക്കിലെ രക്തസാക്ഷി സ്തൂപത്തില്‍ പുഷ്പചക്ര സമര്‍പണവും അനുസ്മരണവും നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം സി.ഭാസ്കരന് അനുസ്മരണ പ്രഭാഷണം നടത്തി. ടി സി രമേശന് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ ദിവാകരന്, ഏരിയ സെക്രട്ടറി ടി പി ഗോപാലന്, ലോക്കല്‍ സെക്രട്ടറി ടി പി കുഞ്ഞികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. വൈകിട്ട് പതിയാരക്കര നടുവയല്‍ കേന്ദ്രീകരിച്ച് ബഹുജന പ്രകടനവും അനുസ്മരണ പൊതുയോഗവും ചേര്‍ന്നു. ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ടി പി കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി പി ഗോപാലന്, ജില്ലാ കമ്മിറ്റി അംഗം റഷീദ് കുണ്ടുതോട്, ടി സി രമേശന്, കെ ഗോപാലന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മ്യുസിക് ലവേഴ്സ് പതിയാരക്കരയുടെ ഗാനസദസ് അരങ്ങേറി.
