കോഴിക്കോട്: ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തിക മാറ്റംവഴി) (കാറ്റഗറി നമ്പര്‍ : 591/2023) തസ്തികയിലേക്ക് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍ 27 ന് കേരള പി എസ് സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ

അയയ്ക്കുന്നതല്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയ്യതിയിലും യഥാസമയം അഭിമുഖത്തിന് എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്‌കരിച്ച കെ – ഫോം (Appendix-28) പിഎസ് സി യുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് കൊണ്ടുവരണം. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്ത അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0495 2371971.