അഴിയൂര്‍: ടൗണ്പ്ലാനിംഗില് നിന്ന് വിരമിച്ച അഴിയൂര്‍ ചുങ്കത്ത് പൂഴിയില്‍ മുകുന്ദന് (87) അന്തരിച്ചു. അഴിയൂര്‍ ശ്രീ വേണുഗോപാല ക്ഷേത്രം ഡയറക്ടര്‍, സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിരുന്നു. പരേതരായ കേളപ്പന്, ജാനകി എന്നിവരുടെ മകനാണ്. ഭാര്യ: രമ. മക്കള്‍: ഗാന്ധിഷ്, അശ്വതി. മരുമക്കള്‍: ഉദയന്‍, മമിത. സഹോദരങ്ങള്‍: പരേതനായ വാസു, ജാനകി.