കുറ്റ്യാടി: മാധ്യമപ്രവര്ത്തകന് കെ.മുകുന്ദന് യാത്രയായിട്ട് ഒരു വര്‍ഷം. ഓര്‍മകള്‍ക്ക് നിറം പകരാന്‍ സുഹദ്സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ (ബുധന്‍) വൈകുന്നേരം 4 മണിക്ക് കുറ്റ്യാടി സാംസ്കാരിക നിലയത്തില്‍ ഒത്തുചേരും. ശ്രീജേഷ് ഊരത്തിന്റെ അധ്യക്ഷതയില്‍ എം.കെ.ശശി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന് ജയചന്ദ്രന് മൊകേരി അനുസ്മരണ പ്രഭാഷണം നടത്തും. കലാസാംസ്കാരിക രംഗത്തെ പ്രമുഖരും പൊതു പ്രവര്‍ത്തകരും മുകുന്ദന്റെ ഉറ്റ സുഹൃത്തുക്കളും പങ്കാളികളാവുമെന്ന് പി.പി.ദിനേശന് അറിയിച്ചു.