പാലയാട്: ദേശീയവായനശാലയുടെ പുതിയ കെട്ടിടോദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള അനുബന്ധ പരിപാടിയായ ‘ഗ്രാമോത്സവം 2024’ ൻ്റെ ഭാഗമായി വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാസംഗമവും ‘സ്ത്രീ സുരക്ഷ ആധുനിക സമൂഹത്തിൽ’ എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി. പാലയാട് എൽ.പി സ്കൂളിൽ നടന്ന പരിപാടി കൊയിലാണ്ടി ജി എച്ച് എസ് എ റിട്ട. പ്രിൻസിപ്പൽ ഷൈനി പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ടി.പി. ശോഭന ഉദ്ഘാടനം ചെയ്തു. ലിഷ രാജീവൻ തയ്യടുത്ത് സ്വാഗതം പറഞ്ഞ

ചടങ്ങിൽ സിന്ധുരവി മന്തരത്ത് കണ്ടി അധ്യത വഹിച്ചു. പ്രോഗ്രാം ജനറൽ കൺവിനർ കെ.കെ. രാജേഷ്, നാറാണത്ത് രാധാകൃഷ്ണൻ, ശശി ധരൻ കെ.കെ ഷൈജു എം.കെ, സജീവൻ ടി.സി, സജിത് കുമാർ പി, സതീഷ്കുമാർ ബി തുടങ്ങിയവർ നേതൃത്വം നൽകി.