കടമേരി: കോൺഗ്രസ് നേതാവ്, കവി, അധ്യാപകൻ , സഹകാരി എന്നിനിലകളിൽ നിറഞ്ഞു നിന്ന കടമേരി ബാലകൃഷ്ണന്റെ 4-ാം ചരമവാർഷിക ദിനം ആയഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ആചരിക്കുമെന്ന് മണ്ഡലം പ്രസി. കണ്ണോത്ത് ദാമോദരൻ അറിയിച്ചു. കാലത്ത് 9 മണിക്ക് ശവകൂടീരത്തിൽ പുഷ്പാർച്ചനയും, വൈകീട്ട് ആയഞ്ചേരി കമ്യൂണിറ്റി ഹാളിൽ അനുസ്മരണവും നടക്കും ജില്ലാ – കോൺ.അധ്യക്ഷൻ
അഡ്വ: കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ കോൺ.അധ്യക്ഷൻ

-കെ.സി.അബു മുഖ്യഭാഷണം നടത്തും. വിവിധ നേതാക്കൾ അനുസ്മരിക്കും
കെ.പി.സി.സി. എക്സിക്യൂട്ടിവ് അംഗമായും യു.ഡി.എഫ് ചെയർമാനായും നിറഞ്ഞ് നിന്ന കടമേരി ലീഡർ കരുണാകരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. സംസ്കാരിക വേദികളിൽ നിറസാന്നിദ്ധ്യമായ ഇദ്ദേഹം ” നീളാതീരം, ചന്ദനമണി,
സമ്പൂർണ ബാലരാമായണം എന്നി കൃതികളും രചിച്ചിട്ടുണ്ട്.