ഇരിങ്ങല്‍: സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശലമേളയുടെ പുതിയ എഡിഷന്റെ ലോഗോ പി.ടി.ഉഷ എംപി പ്രകാശനം ചെയ്തു.
സര്‍ഗാലയ ജനറല്‍ മാനേജര്‍ ടി.കെ.രാജേഷ്, ഓപ്പറേഷന്‍സ് മാനേജര്‍ ആര്‍.അശ്വിന്‍, ക്രാഫ്റ്റസ് ഡിസൈനര്‍ കെ.കെ.ശിവദാസന്‍, ഫിനാന്‍സ് മാനേജര്‍ എസ്.നിപിന്‍ എന്നിവര്‍ സംബന്ധിച്ചു.
ഡിസംബര്‍ 20 മുതല്‍ ജനുവരി 6 വരെ നടക്കുന്ന മേളയില്‍ 15-ലധികം രാജ്യങ്ങളില്‍നിന്നുള്ള കരകൗശലവിദഗ്ധരും കലാകാരന്മാരും പങ്കെടുക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും നിന്നുള്ള കരകൗശലവിദഗ്ധരെയും പ്രതീക്ഷിക്കുന്നു. പരമ്പരാഗതവും കാലികവുമായ കരകൗശലമികവിന്റെ അപൂര്‍വ്വദൃശ്യവിരുന്ന് ആകാറുള്ള സര്‍ഗാലയാമേളയുടെ ലോഗോ കലയുടെയും കരകൗശലത്തിന്റെയും സാംസ്‌കാരികാഘോഷങ്ങളുടെയും അന്തഃസത്ത വിളംബരം ചെയ്യുന്നു.