ചോമ്പാല: മുക്കാളി അയ്യപ്പ ക്ഷേത്രത്തില്‍ വര്‍ഷംതോറും മണ്ഡലകാലത്ത് നടത്തി വരുന്ന അന്നദാനത്തിനു തുടക്കമായി.
വൃശ്ചികം ഒന്നിന് ആരംഭിച്ച അന്നദാനം 41 ദിവസം നീണ്ടുനില്‍ക്കും. പ്രസിഡന്റ് പി.കെ.പവിത്രന്, സെക്രട്ടറി പാമ്പള്ളി ബാലകൃഷ്ണന്, ഖജാന്‍ജി പി.പി.പ്രദീപന്, ഭക്ഷണ കമ്മിറ്റി ചെയര്മാന് സി.എച്ച്.ദേവരാജ്, ഗുരുസ്വാമി രഞ്ജീവ് കുറുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഉച്ചക്ക് 12.30 മുതല്‍ രണ്ടു മണി വരെയാണ് അന്നദാനം.
