വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചുമട്ടു തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നില്‍ ഐഎന്‍ടിയുസി തൊഴിലാളികള്‍ ധര്‍ണ നടത്തി. മിനിമം പെന്ഷന് 5000 രൂപ നല്‍കുക, പെന്ഷന് പ്രായം 60 ആയി വര്‍ധിപ്പിക്കുക, സിവില്‍സപ്ലൈസില്‍ സാധനങ്ങള്‍ എത്തിക്കുക, കേരളത്തിലെ ചുമട്ടു തൊഴിലാളികളെ ഇഎസ്ഐയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുക, ക്ഷേമനിധി ബോര്‍ഡിനെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് ഗവണ്മെന്റ് പിന്മാറുക. വടകരയില്‍ രണ്ടുവര്‍ഷംമുമ്പ് ട്രഷറിക്ക് തീ പിടിച്ചപ്പോള്‍ കത്തിനശിച്ച സാധനങ്ങള്‍ മാറ്റിയ വകയില്‍ കിട്ടാനുള്ള 160000 രൂപ എത്രയും പെട്ടെന്ന് അനുവദിക്കുക

തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്.
മുന്‍ കെപിസിസി മെമ്പര്‍ അഡ്വ.സി.വത്സലന്‍ ഉദ്ഘടനംചെയ്തു. ചുമട്ട് തൊഴിലാളി ഫെഡറേഷന് (ഐഎന്‍ടിയുസി) സംസ്ഥാന സെക്രട്ടറി മടപ്പള്ളി മോഹനന് അധ്യക്ഷത വഹിച്ചു. വി.പി. മുസ്തഫ, ദിലീപ് കോട്ടക്കല്‍, പി.പി.പവിത്രന്, പി.പി.ഷമീര്‍, ടി.പ്രവി, കെ.പി.വിപിന്‍, യു.ബാബു, എം.എം.മുഹമ്മദ്. സി.വി. കാദര്‍ എന്നിവര്‍സംസാരിച്ചു