കോഴിക്കോട്: സംസ്ഥാനത്തെ കോളജുകളില്‍ നാളെ (തിങ്കള്‍) എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. നാലു വര്‍ഷ ഡിഗ്രി
കോഴ്സ് ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ചാണ് ഭരണപക്ഷ വിദ്യാര്‍ഥി സംഘടനായ എഐഎസ്എഫ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കേരള-കാലിക്കറ്റ് സര്‍വകലാശാലകളുടെ നാലുവര്‍ഷ ബിരുദ കോഴ്സുകളിലേക്കുള്ള പരീക്ഷാഫീസ് ക്രമാനുഗതമായി വര്‍ധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ് കുറ്റപ്പെടുത്തി.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് ഇരട്ടിയോളം വര്‍ധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കില്‍ ഉണ്ടായിരിക്കുന്നത്. പുതിയ
സിലബസിന് അനുസൃതമായി താല്പര്യപൂര്വ്വം നാലുവര്‍ഷ ബിരുദത്തിലേക്ക് പ്രവേശിച്ച വിദ്യാര്‍ഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ ഫീസ് വര്‍ധനവ്. സാധാരണ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന സര്‍വകലാശാലയുടെ വിദ്യാര്‍ഥിവിരുദ്ധമായ ഈ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും എഐഎസ്എഫ് ചൂണ്ടിക്കാട്ടി.
അതേസമയം നാളത്തെ ബന്ദ് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല.