പയ്യോളി: തിക്കോടിയിലെ അടിപ്പാത ആവശ്യം പഠിക്കാനും പരിഹാര നിര്‍ദ്ദേശം വെക്കാനുമായി രാജ്യസഭാംഗം ഡോ.പി.ടി.ഉഷ എംപി തിക്കോടിയില്‍ സന്ദര്‍ശനം നടത്തി. ബിജെപി പയ്യോളിമണ്ഡലം കമ്മിറ്റിയുടെയും മറ്റു സംഘടനകളുടെയും
നിവേദനവുമായി ബന്ധപ്പെട്ടാണ് എംപിയുടെ സന്ദര്‍ശനം. വിവിധ സമര സമിതികളും രാഷ്ട്രീയ പാര്‍ട്ടിനേതാക്കളും എംപിയെ സ്വീകരിച്ചു. പലരും നിവേദനം നല്കി.
കോരിച്ചൊരിയുന്ന മഴയെത്തും നൂറുകണക്കിനാളുകളാണ് സംബന്ധിച്ചത്. വിവിധ സംഘടനകള്‍ എംപിയെ ഷാള്‍ അണിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.പി.ദുല്‍ഖിഫില്‍, ബിജെപി മണ്ഡലം പ്രസിഡന്റ് എ.കെ.ബൈജു, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ.മുരളീധരന്, രാഘവന്, അമ്പിളി, കെ.പി. രമേശന്, എസ്.വി.രവീന്ദ്രന്, എം.സി.ഷറഫുദ്ദീന്, ദിവാകരന്, സഹദ് പുറക്കാട്
എന്നിവര്‍ എംപിയെ അനുഗമിച്ചു.