വട്ടോളി: ആലപ്പുഴയില്‍ നടന്നു വരുന്ന സംസ്ഥാന ശാസ്ത്രമേളയില്‍ എച്ച്എസ്എസ് വിഭാഗത്തില്‍ സാമൂഹ്യശാസ്ത്രം വര്‍ക്കിങ് മോഡലില്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി വട്ടോളി നാഷനലിലെ മുക്തയും ദേവാംഗനയും. ആനിമല്‍ ഡിറ്റക്ഷന്‍ ട്രാക്കിങ്ങ്
റോവര്‍ ആണ് ഇവര്‍ അവതരിപ്പിച്ചത്. വന്യമൃഗങള്‍ നാട്ടിലേക്ക് വരുന്നത് നേരത്തെ അറിയുന്നതുമായി ബന്ധപ്പെട്ടാണ് ഈ പ്രോജക്ട് അവതരിപ്പിച്ചത്.
