വടകര: ആധുനിക കേരളത്തിന്റെ ശില്പികളില് പ്രധാനിയും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന സി.അച്യുതമേനോന്റെ ചരമദിനം വടകര മണ്ഡലത്തിലെ സിപിഐ ഘടകങ്ങള്‍ വിപുലമായി ആചരിച്ചു. ഇതിന്റെ ഭാഗമായി പ്രഭാതഭേരി, പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന, അനുസ്മരണ യോഗങ്ങള്‍ എന്നിവ നടന്നു. വടകര മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എം.കുമാരന് മാസ്റ്റര്‍-ടി പി മുസ സ്മാരക ത്തില്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആര്.സത്യന് പതാക ഉയര്‍ത്തി. കാര്‍ത്തികപള്ളി നോര്‍ത്തില്‍ വടകര മണ്ഡലം സെക്രട്ടറി എന്‍.എം.ബിജു, മേപ്പയിലില്‍ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി.രാമക്യഷ്ണന്‍, വള്ളിക്കാട്ട് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.കെ.സതീശന് എന്നിവര്‍ പതാക ഉയര്‍ത്തി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി.പി.റഷീദ് കാര്‍ത്തികപള്ളി, എ.കെ.കുഞ്ഞികണാരന്‍-കുറിഞ്ഞാലിയോട്, വി.പി.രാഘവന്-നാദാപുരം റോഡ് ടി.വി.സ്മാരകം, പി. അശോകന്-പഴങ്കാവ്, പി.ഗീത-പുതിയാപ്പ് എന്നിവര്‍ പതാക ഉയര്‍ത്തി.
പുതുപ്പണം-പി കെ കൃഷ്ണന്, പുറങ്കര-ഇ രാജശേഖരന്, വടകര പെരുവാട്ടും താഴ-കെ പിപവിത്രന്, പുത്തൂര്‍-കെ വി വിശ്വനാഥന്, കുരിക്കാലാട്-വി ടി കെ സുരേഷ്, നൂഞ്ഞിയില്‍ താഴെ-ഒ എം അശോകന്, കണ്ടിക്കര-ദിനേശന് കെടികെ, മുയിപ്ര-ആര് കെ ഗംഗാധരന്, കുന്നുമ്മക്കര-കെ ടി സുരേന്ദ്രന്, വെള്ളികുളങ്ങര-ബാബു കക്കാട്ട്, ഒഞ്ചിയം-കെ ഗംഗാധരകുറുപ്പ് എന്നിവര്‍ പതാക ഉയര്‍ത്തി.