കോഴിക്കോട്: ആന്റിബയോടിക് റസിസ്റ്റന്‍സ് ബാക്ടീരിയ ഒരു പൊതുജനാരോഗ്യപ്രശ്നം മാത്രമല്ല വന്‍ സാമൂഹിക വിപത്തായി മാറിയെന്നും ആന്റിബയോടിക് മരുന്നിന്റെ ദുരുപയോഗത്തിനെതിരെ ഫാര്‍മ സമൂഹം കൂടുതല്‍ ജാഗ്രതയോടെ ഇടപെടണമെന്നും അഡ്വ. സച്ചിന് ദേവ് എംഎല്‍എ പറഞ്ഞു.
കേരളാ സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ ഫാര്‍മസി കോളജുകളുടേയും ഫാര്‍മസിസ്റ്റ്സ് സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ ഫാര്‍മസി വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്റ് ഒ.സി.നവീന്‍ ചന്ദ് അധ്യക്ഷത വഹിച്ചു. ഡോ: പ്രവീണ്‍രാജ് ,
ഡോ: വിനയ.ഒ.ജി, ഡോ:അന്‍ജന ജോണ്‍, ഡോ:ബിജു.സി.ആര്, ഹംസ കണ്ണാട്ടില്‍, സി.ബാലകൃഷ്ണന്, സുധീര്‍ ബാനു, മഹമൂദ് മൂടാടി, രഞ്ജിത് പി കെ എന്നിവര്‍ സംസാരിച്ചു. ടി.സതീശന് സ്വാഗതവും നവീന്‍ലാല്‍ പാടിക്കുന്ന് നന്ദിയും പറഞ്ഞു. പൊതുരംഗത്ത് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹമൂദ് മൂടാടി, മൈസിന്, രാധാകൃഷ്ണന് പേരാമ്പ്ര, അഷ്റഫ് കീടല്, ജയപ്രസാദ് സി കെ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് ഫാര്‍മ ക്വിസും കലാപരിപാടികളും അരങ്ങേറി.