വടകര: വടകര നഗരത്തില്‍ നിര്‍മിച്ച സാംസ്കാരിക ചത്വരത്തിന് പണം ഈടാക്കാനുള്ള നഗരസഭാ ഭരണ പക്ഷത്തിന്റെ തീരുമാനം ജനവഞ്ചനയാണന്നും ഇതില്‍ നിന്ന് നഗരസഭ പിന്മാറണമെന്നും എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വടകരയിലെ ജനങ്ങളെ എന്നും ദ്രോഹിക്കുന്ന നിലപാടാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.
നഗരസഭയുടെ കീഴിലുള്ള ടൗണ്‍ ഹാള്‍, സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഉള്പടെയുള്ളവയ്ക്ക് വാടക കുത്തനെ കൂട്ടിയത് നമുക്ക് മുന്നിലുണ്ട്. യാതൊരു രീതിയിലും സൗകര്യങ്ങള്‍ ഒരുക്കാതെയാണ് വാടക കൂട്ടിയത്. ഇങ്ങനെ ഓരോ രീതിയില്‍ ജനദ്രോഹ ഇടപെടലാണ് അധികാരികള്‍ നടത്തുന്നത്. ജനങ്ങളുടെ നികുതി പണം കൊണ്ട് നിര്‍മിച്ച സാംസ്കാരിക ചത്വരത്തിന് പണം നല്‍കണമെന്ന തീരുമാനം പിന്‍വലിക്കാന്‍ നഗരസഭ തയ്യാറായില്ലങ്കില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ട് വരുമെന്ന് എസ്ഡിപിഐ മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ പ്രസിഡന്റ് സമദ് മാക്കൂല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ വി പി ഷാജഹാന്, അഷ്കര്‍ എം വി, ജോയിന്‍ സെക്രട്ടറി ശറീജ സാദിക്ക്, ട്രഷറര്‍ ഷാജഹാന് പി വി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി നിസാം പുത്തൂര്‍ സ്വാഗതം പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ ഫിയാസ് ടി, റഹീം സി വി, സവാദ് വടകര, മഷ്ഹൂദ് കെ പി, മുസ്തഫ അറക്കിലാട്, സാജിദ് കെ വി പി, റസീന വി കെ, മുനീസ്, റഫീഖ് പണിക്കോട്ടി, റംഷിദ് അഴിത്തല, സാദിഖ് മുക്കോലഭാഗം, ശൗക്കത്ത് എം ഡി കെ, ഗഫൂര്‍ പുത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.