കൊയിലാണ്ടി: ദീര്‍ഘദൂര സ്വകാര്യ ബസിലെ കണ്ടക്ടറെയും ഡ്രൈവറെയും സംഘം ചേര്‍ന്ന് എത്തിയവര്‍ മര്‍ദിച്ചു. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന കെഎല്‍ 13 എ.ആര്. 1176 നമ്പര്‍ കൃതിക ബസ് ഡ്രൈവര്‍ പിണറായി സ്വദേശി ലിജിന്‍ (40), കണ്ടക്ടര്‍ കണ്ണൂര്‍ കൂടാളി സ്വദേശി ഉമേഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൃതിക ബസില്‍ കൊല്ലത്തുനിന്നു കോഴിക്കോടേക്ക് ടിക്കറ്റെടുത്ത യുവതിക്ക് ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ വീണു പരിക്കേല്‍ക്കുകയും പിന്നീട് തിരുവങ്ങൂരില്‍ ഇറക്കിവിടുകയും ചെയ്ത സംഭവത്തില്‍ ചോദിക്കാനെത്തിയവരാണ് അക്രമത്തിനു പിന്നില്‍. കൊയിലാണ്ടി സ്റ്റാന്റിൽ നടന്ന
ആക്രമണത്തില്‍ കണ്ടക്ടറുടെ പല്ല് നഷ്ടപ്പെട്ടു. സംഭവമറിഞ്ഞ് കൊയിലാണ്ടി എസ്ഐ ജിതേഷിന്റെ നേതൃത്വത്തില്‍ പോലീസെത്തി പരിക്കേറ്റ കണ്ടക്ടറെയും ഡ്രൈവറെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സംഭവ ദിവസം
ഇവര്‍ ഈ ബസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു.