വടകര: സഹകരണ പ്രസ്ഥാനത്തിന്റെ നിലനില്പ് നാടിന്റെ നന്മയ്ക്ക് അനിവാര്യമാണെന്ന് കെപിസിസി സെക്രട്ടറി
അഡ്വ.ഐ.മൂസ പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങള്‍ തകര്‍ന്നു കാണണം എന്ന് ആഗ്രഹിക്കുന്നവര്‍ നാടിന്റെ പൊതു ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. 71-ാം സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കുഞ്ഞിപ്പള്ളിയില്‍ നടന്ന സഹകരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഐ.മൂസ.
ബിന്ദു ജയ്സണ്‍ അധ്യക്ഷത വഹിച്ചു. അഴിയൂര്‍ യൂണിറ്റ് ഇന്‍സ്പെക്ടര്‍ രാകേഷ്, പി പി ശ്രീധരന്, വി പി ഗോപാലകൃഷ്ണന്, ലിനീഷ് പാലയാടന്‍, കെ എം നാരായണന്, സുനീഷ് പി വി എന്നിവര്‍ സംസാരിച്ചു

ബിന്ദു ജയ്സണ്‍ അധ്യക്ഷത വഹിച്ചു. അഴിയൂര്‍ യൂണിറ്റ് ഇന്‍സ്പെക്ടര്‍ രാകേഷ്, പി പി ശ്രീധരന്, വി പി ഗോപാലകൃഷ്ണന്, ലിനീഷ് പാലയാടന്‍, കെ എം നാരായണന്, സുനീഷ് പി വി എന്നിവര്‍ സംസാരിച്ചു