വടകര: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മദ്റസാ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല സർഗവസന്തം നവംബർ 24 ന് ഞായറാഴ്ച വടകര അഴിയൂരിൽ നടക്കും. 7 വിഭാഗങ്ങളിൽ കോംപ്ലക്സ് തലത്തിൽ എ ഗ്രേഡോഡ് കൂടി ഒന്നാം സ്ഥാനം ലഭിച്ച അഞ്ഞൂറോളം പ്രതിഭകളാണ് 7 വേദികളിലായി നടക്കുന്ന മൽസരങ്ങളിൽ മാറ്റുരക്കുന്നത്.സർഗവസന്തത്തോടനുബസിച്ച് അഴിയൂർ അൽ ഹിക്മ സെൻ്ററിൽ മുജാഹിദ് പ്രവർത്തക സംഗമം സംഘടിപ്പിച്ചു. വിസ്ഡം
ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാപ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ ജനറൽ സെക്രട്ടറി കെ.ജമാൽ മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ ട്രഷറർ സി.പി സജീർ വിഷയാവതരണം നടത്തി. ജില്ലാ വിദ്യാഭ്യാസ വകുപ്പ് സെകട്ടറി കെ അബ്ദുൽ നാസർ മദനി, സി.പി. സാജിദ്, ശംസുദ്ദീൻ കുഞ്ഞിപ്പള്ളി, വിവി നൗഫൽ, വടകര മണ്ഡലം സെകട്ടറി വി.വി ബഷീർ, റിയാസ് സ്വലാഹി സംസാരിച്ചു. ജില്ലാസർഗവസന്തത്തിൻ്റെ വിജയത്തിനായി മൊയ്തു കുഞ്ഞിപ്പള്ളി ചെയർമാനും വിസ്ഡം ജില്ലാ ജോയിൻ്റ് സെക്രട്ടറി വി നൗഫൽ ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.