കൊയിലാണ്ടി: മനുഷ്യനെ ഈശ്വരനായി കണ്ട് അവനെ പരിചരിക്കുകയും സേവനം അനുഷ്ടിക്കുകയും ചെയ്യുന്നത് ഭാരത ആദര്‍ശമാണെന്നും അത് തന്നെയാണ് അയ്യപ്പഭക്തരായ ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ടി സേവാഭാരതി ഒരുക്കിനല്‍കുന്ന അയ്യപ്പ സേവാകേന്ദ്രമെന്നും പ്രബുദ്ധകേരളം മുഖ്യ പത്രാധിപരും തൃശൂര്‍ പൂങ്കുന്നം ശീരാമകൃഷ്ണാശ്രമത്തിലെ സന്യാസിയുമായ സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം സേവാഭാരതി ഒരുക്കിയ അയ്യപ്പ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിജി. വേദിയിലെ നിലവിളക്കില്‍ തിരിതെളിയിച്ച ശേഷം വേദിക്കരികില്‍ ഒരുക്കിയ വെളുത്ത ബോര്‍ഡില്‍ അയ്യപ്പ സ്വാമിയുടെ രേഖാ ചിത്രവും സ്വാമിജി വരച്ചു. സ്വാമിജി ചിത്രം വരയ്ക്കു മ്പോള്‍ വേദിയില്‍ പ്രണവ് ഹരിവരാസനം പൂര്ണമായുംപാടി. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍. ആര്.മധുമീനച്ചില്‍ മുഖ്യഭാഷണം നടത്തി.
ചേമഞ്ചേരി പഞ്ചായത്ത് അംഗം രാജേഷ് കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്‍ഹാരിസ്, കണ്ണഞ്ചേരി വിജയന്, ജയ്കിഷ്, ശശി പാലയ്ക്കല്‍, കെ.എം.രാജീവന്, യു.കെ.രാഘവന്, ഡോ.അഭിലാഷ് ചെറുവലത്ത്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേണല്‍ രാജേഷ് നായര്‍ ആദ്യ അന്നദാനത്തിന്റെ സംഭാവന കൈമാറി. അയ്യപ്പസേവാ കേന്ദ്രം കണ്‍വീനര്‍ അഡ്വ എ.വി.നിധിന് സ്വാഗതവും സേവാഭാരതി ചെങ്ങോട്ടുകാവ് യൂനിറ്റ് സെക്രട്ടറി രഞ്ജിഷ് ദാമോദരന്‍ നന്ദിയും പറഞ്ഞു.