കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ഉണ്ണികൃഷ്ണനെയും കുടുംബത്തെയും ക്രൂരമായി അക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ തോര്‍ത്ത് വിരിച്ച് സമരത്തിനിരിക്കുമെന്ന് എം.കെ.രാഘവന് എംപി മുന്നറിയിപ്പു നല്കി. ഡിസിസി പ്രസിഡന്റ്് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ നടത്തിയ പ്രതിഷേധ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപരമായി നടത്തുന്ന സമരത്തിനോട് അനുകൂലമായി പോലീസ് പ്രതികരിച്ചില്ലെങ്കില്‍ പ്രക്ഷോഭം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു. ആ പ്രതിഷേധം പോലീസിന് താങ്ങാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
സമാപന സമ്മേളനം മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ് ഉദ്ഘാടനം ചെയ്തു.
മുരളി തോറോത്ത് അധ്യക്ഷത വഹിച്ചു. വി.കെ.ഹുസൈന് കുട്ടി, രാമചന്ദ്രന്, രത്നവല്ലി, നാണു, ഇ. അശോകന്, അരുണ്‍ മണമല്‍, രജീഷ് വെങ്ങളത്ത് കണ്ടി, കെ.ടി.വിനോദന്‍, മേപ്പയ്യൂര്‍ രാമചന്ദ്രന്, വി.ടി.സുരേന്ദ്രന്, വി.പി.പ്രമോദ് ചെങ്ങോട്ട്കാവ്, പി.വി.വേണുഗോപാലന്‍, അന്‍വര്‍ ഇയ്യച്ചേരി എന്നിവര്‍ പ്രസംഗിച്ചു.