വടകര: മനുഷ്യപറ്റുള്ള കഥകളെഴുതി ആധുനികതാ പ്രസ്ഥാനത്തിന്റെ ദിശാസൂചകങ്ങളെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്തിയ പുനത്തില്‍ കുഞ്ഞബ്ദുല്ലയെ വടകര അനുസ്മരിക്കുന്നു. 18 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന അനുസ്മരണപ്രഭാഷണവും പുസ്തക പ്രകാശനവും സാംസ്കാരിക ചത്വരത്തില്‍ ടി.പത്മനാഭന് നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുനത്തിലിന്റെ പ്രശസ്ത കൃതി സ്മാരക
ശിലകളുടെ ഫോട്ടോഗ്രാഫിക് ആവിഷ്കാരമായ ‘സ്മാരക ശിലകളിലൂടെ’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. എം.മുകുന്ദന്, രാജേന്ദ്രന് എടത്തുംകര, കെ.വി.സജയ്, വി.ടി.മുരളി, പാലേരി രമേശന്, ഫോട്ടോ ഗ്രാഫര്‍ വൈക്കം ടി.മനോജ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ടി.രാജന്, പ്രസിഡന്റ് കെ.ശ്രീധരന്, വി.ടി.മുരളി, കെ.സി.പവിത്രന് എന്നിവര്‍ സംബന്ധിച്ചു.