മനാമ: ലോകമെമ്പാടുമുള്ള വ്യോമാഭ്യാസ പ്രേമികള്‍ ഉറ്റുനോക്കുന്ന ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ അത്ഭുത
പ്രകടനങ്ങള്‍ കാഴ്ചവെച്ച് ഇന്ത്യന്‍ സംഘം. ബഹ്റൈനിന്റെ മാനത്ത് പ്രകടനങ്ങള്‍ നടത്തിയ സാരംഗ് ഇന്ത്യയുടെ അഭിമാനമായി.
ഇന്ത്യന്‍ എയറോബാറ്റിക് ടീം സാരംഗി (മയില്‍) ന്റെ നാല് ഹെലികോപ്റ്ററുകളാണ് അഭ്യാസപ്രകടനത്തിലൂടെ കാണികളുടെ മനം കവര്‍ന്നത്.
2002ല്‍ രൂപവത്കരിച്ച സാരംഗ് ടീം ഇന്ത്യന്‍ വ്യോമസേനയുടെ അഭ്യാസ മികവിന്റെ ഉദാഹരണമാണ്. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്ത ഹെലികോപ്റ്ററുകളാണ് ടീമിന്റേത്. മാനുഷിക, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും ടീം നിര്‍ണായക പങ്ക് വഹിക്കുന്നു. എയര്‍ഷോയ്ക്കിടെ എല്ലാ ദിവസവും വൈകുന്നേരം 3.30 നാണ് സാരംഗ് ടീമിന്റെ അഭ്യാസ പ്രകടനം.