ഓര്‍ക്കാട്ടേരി: റോട്ടറി ക്ലബ് ഓര്‍ക്കാട്ടേരി എല്‍പി സ്കൂളില്‍ അമ്മമാര്‍ക്ക് വേണ്ടിയുള്ള ‘കരുതല്‍’ ബോധവല്കരണ ക്ലാസ് നടത്തി. മാതൃശിശു സംരക്ഷണം എന്ന ബാനറില്‍ റോട്ടറി ഡിസ്ട്രിക്ട് നടത്തിവരുന്ന ബോധവല്കരണ പരിപാടിയുടെ ഭാഗമായി നടന്ന പരിപാടി ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം.സജീവന് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റോട്ടറി പ്രസിഡന്റ് മനോജ് നാച്ചുറല്‍ അധ്യക്ഷത വഹിച്ചു.റോട്ടറി ഡിസ്ട്രിക്ട് ചെയറും ക്ലബ്ബ് ലേണിങ് ഫെസിലിറ്റേറ്ററുമായ വി. കെ. ബാബുരാജ്
ക്ലാസ് എടുത്തു. നൂറോളം അമ്മമാര്‍ പങ്കെടുത്ത പരിപാടിയില്‍ റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ രവീന്ദ്രന് ചള്ളയില്‍, മദര്‍ പി. ടി.എ. ചെയര്‍പേഴ്സണ്‍ സി.പി. അനു, സ്റ്റാഫ് സെക്രട്ടറി സുമാനന്ദിനി, പി.ടി.എ. വൈസ് പ്രസിഡണ്ട് സുധീഷ്, അദ്ധ്യാപകന് കിരണ്‍ജിത്, റോട്ടറി ഭാരവാഹികളായ ശ്രീനിവാസന്, കോമത്ത് രവീന്ദ്രന്, പി.രമേശ് ബാബു എന്നിവര്‍ സംസാരിച്ചു. ഹെഡ് ടീച്ചര്‍ കെ.ബീന സ്വാഗതവും സെക്രട്ടറി ശിവദാസ് കുനിയില്‍ നന്ദിയും പറഞ്ഞു.