മുയിപ്പോത്ത്: കോണ്‍ഗ്രസ് മേപ്പയ്യൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നെഹ്റു അനുസ്മരണം നടത്തി. മേപ്പയ്യൂര്‍ ഇന്ദിരാഭവനില്‍ നടന്ന ചടങ്ങ് ഡിസിസി ജനറല്‍ സെക്രട്ടറി ഇ.അശോകന് ഉദ്ഘാടനം ചെയ്തു.നെഹ്റുവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളാണ് രാജ്യത്ത് ഇന്ന് കാണുന്ന പുരോഗതിക്ക് കാരണമെന്ന് ഇദ്ദേഹം അനുസ്മരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ പി രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. കെഎസ്യു ജില്ലാ സെക്രട്ടറി ഫായിസ്

നടുവണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ പി വേണുഗോപാലന്‍, രാമദാസ് സി, കെ വി ശശികുമാര്‍, മുരളി കൈപ്പുറത്ത്, ആര് പി ഷോഭിഷ്, പി കെ അനീഷ്, കെ എം ശ്യാമള , ഷബീര്‍ ജന്നത്ത്, ജിഷ മാടായി . കിഷോര്‍ കാന്ത്, വിജയന് ആവള, സി എം ബാബു, കെ പി അബ്ദുറഹിമാന്, മുണ്ടിയത്ത് കുഞ്ഞമ്മദ്, അനുരാഗ് കെ കെ, ആദില്‍ മുണ്ടിയത്ത്, എം എം അര്‍ഷിന എന്നിവര്‍ സംസാരിച്ചു.