ചൊക്ലി: സബ്ജില്ല കലോത്സവുമായി ബന്ധപ്പെട്ട് ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത ചൊക്ലി രാമവിലാസം ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍സിസി കേഡറ്റുകള്‍ക്ക് പോലീസിന്റെ ആദരം. മുഴുവന്‍ ആളുകളുടെയും ശ്രദ്ധ പിടിച്ചു പറ്റിയ സേവനമായിരുന്നു എന്സിസിയുടേത്. തിരക്കേറിയ സ്കൂള്‍ പരിസരം കേഡറ്റുകള്‍ കാര്യക്ഷമമായി നിയന്ത്രിച്ചു. നാലായിരത്തോളം വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത കലോത്സവം
കേഡറ്റുകളുടെ സമയോചിതമായ ഇടപെടല്‍ കാരണം ഏറ്റവും സുരക്ഷിത മേഖലയായി മാറി. ഇവരുടെ മാതൃകാപരമായ സേവനപ്രവര്‍ത്തനം നിരീക്ഷിച്ച ചൊക്ലി പോലീസ് എന്‍സിസി കേഡറ്റുകളെ ആദരിച്ചു. സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് ലാല്‍, എഎസ്ഐ സുനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത്, രാമവിലാസം എന്‍സിസി ഓഫീസിലെത്തി ട്രാഫിക്ക് ഡ്യൂട്ടിക്ക് നേതൃത്വം നല്കിയ കേഡറ്റുകളായ ഈഷാന്‍ സ്മിതേഷ്, അന്വിത ആര് ബിജു, കിരണ്‍ ബേദി എസ് എന്നിവര്‍ക്ക് ഉപഹാരം നല്കി. പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍
സ്കൂള്‍ മാനേജര്‍ പ്രസീത് കുമാര്‍, പ്രിന്‍സിപ്പള്‍ പ്രശാന്തന് തച്ചരത്ത്, ഹെഡ്മാസ്റ്റര് പ്രദീപ് കിനാത്തി, എന്‍സിസി ഓഫീസര്‍ ടി.പി.രാവിദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാമവിലാസത്തിലെ എന്‍സിസി കേഡറ്റുകളുടെ പ്രവര്‍ത്തനം മാതൃകാപരവും മറ്റു വിദ്യാര്‍ഥികള്‍ക്ക് അനുകരണീയവുമാണെന്ന് സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് ലാല്‍ അഭിപ്രായപ്പെട്ടു.