തലശ്ശേരി: നഗരസഭ പരിധിയില്‍ പൊതു ഇടങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. വെളിയിടമലമൂത്രവിസര്ജന മുക്ത നഗരസഭയായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. പൊതു സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ക്കെതിരെ 500 രൂപ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു