വടകര: ഇന്ത്യാ ചരിത്രത്തില്‍ നിന്നു ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കി ചരിത്രം വികലമാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഗൂഢ നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ചരിത്ര വിദ്യാര്‍ഥികള്‍ രംഗത്ത് വരണമെന്ന് എന്‍സിപി-എസ് വടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നെഹ്റു അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു
സംസ്ഥാന സെക്രട്ടറി ഒ.രാജന് അനുസമരണ സമ്മേളനം ഉദ്ഘാടനം ചെയതു. ടി.വി.ബാലകൃഷണന് അധ്യക്ഷത വഹിച്ചു യോഗത്തില്‍ ടി.മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. പി.സത്യനാഥന്, വി.രാജന്, ആര്.രവി, വി.വി.ബാബു, അഡ്വ.സാജ് മോഹന്‍, രാമചന്ദ്രന് കൊയിലോത്ത്, കോട്ടായി ശ്രീധരന്, വി. കാര്‍ത്ത്യായനി, പി.രഘുലാല്‍, ലത മോഹന്‍, കെ.സുലൈമാന്‍, പി.കെ.ശ്രീധരന് എന്നിവര്‍ സംസാരിച്ചു.