വടകര: മാരിവില്‍ ചന്തവുമായി വടകരയില്‍ കുട്ടികളുടെ ചിത്രപ്രദര്‍ശനം തുടങ്ങി. ‘റെയിന്‍ബോ’ എന്ന പേരില്‍ വടകര കചിക ആര്‍ട് ഗാലറിയില്‍ ആരംഭിച്ച കുട്ടികളുടെ ചിത്ര പ്രദര്‍ശനം വര്‍ണവിരുന്നായി.
കുഞ്ഞ് വരകളിലൂടെ തെളിയുന്ന പ്രകൃതിയുടെ വിവിധഭാവങ്ങളും ചുറ്റുപാടുകളും ശ്രദ്ധേയം. ഓരോ ചിത്രവും വര്‍ണ ഭംഗിയാല്‍ മികവുറ്റതായി.
പ്രശസ്ത കവി വീരാന്‍കുട്ടി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സംവിധായകന് പ്രവീണ്ചന്ദ്രന് മൂടാടി അധ്യക്ഷത വഹിച്ചു. സി.കൃഷ്ണദാസ് ഗായിക ശ്രേയ രമേശ്, രഘു കോലാത്ത്, ശ്രീജിത് വിലാതപുരം എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം 18 വരെ നീണ്ടുനില്‍ക്കും.