വട്ടോളി: കുന്നുമ്മല്‍ ഉപജില്ലാ കലോത്സവത്തില്‍ ഒപ്പന അരങ്ങേറിയ എട്ടാം നമ്പര്‍ വേദി നിറഞ്ഞു കവിഞ്ഞു. പുതുനാരിയെ എഴുന്നള്ളിച്ചെത്തിയ ഒപ്പന കാണാന്‍ പ്രദേശം മുഴവന്‍ ഒഴുകിയെത്തി. മണവാട്ടിയുടെ മൊഞ്ചും മൈലാഞ്ചിയിട്ട തോഴിമാരുടെ കൈക്കൊട്ടി പാട്ടിന്റെ താളവും വേദിയില്‍ നിറഞ്ഞപ്പോള്‍ സദസ് ആഹ്ലാദചിത്തരായി. ആറു മണിക്ക് തുടങ്ങിയ ഒപ്പന കാണാന്‍ സ്ത്രീകളടക്കമുള്ളവര്‍ ചമ്പാരന്‍ വേദിക്ക് (വട്ടോളി മിനി സ്റ്റേഡിയം) മുമ്പില്‍ ഇടം പിടിച്ചു. ആസ്വാദകരുടെ അപാരസാന്നിധ്യമായിരുന്നു വേദിക്കു മുന്നില്‍. കോല്‍ക്കളി, ദഫ്മുട്ട്, അറവനമുട്ട് എന്നിവക്ക് ശേഷമാണ് വേദിയില്‍ ഒപ്പന അരങ്ങേറിയത്. പ്രദേശ വാസികളടക്കമുള്ളവര് ജനക്കൂട്ടത്തെ നിയന്ത്രിച്ചു
-ആനന്ദന് എലിയാറ