ചോമ്പാല: ചോമ്പാലയില്‍ നിന്ന് കഴിഞ്ഞദിവസം മത്സ്യ ബന്ധനത്തിന്പോയ ഫൈബര്‍ വള്ളം മറിഞ്ഞ് അപകടത്തില്‍പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. വലിയ ചൈനാ ബോട്ടുകാരുടെ അശ്രദ്ധയാണ് വള്ളം അപകടത്തില്‍പെടാന്‍ ഇടയാക്കിയത്. മുട്ടുങ്ങല്‍ പടിഞ്ഞാറെ വളപ്പില്‍ മൂസയുടെ ഉടമസ്ഥതയിലുള്ള ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. വലയും എന്‍ജിനും അടക്കം വള്ളം പൂര്‍ണമായും ആഴക്കടലില്‍ താഴ്ന്നു പോയതിനാല്‍ വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയോളം നഷ്ടമുണ്ടായിട്ടുണ്ട്.
വായ്പ എടുത്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാരിന്റെ സഹായം ലഭിക്കേണ്ടതുണ്ടെന്നും ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
വള്ളം മറിഞ്ഞ് അപകടത്തില്‍പെട്ടവരെ എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല, ചോറോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജലീല്‍ ഇകെ, കക്കാട്ട് പള്ളി ബ്രാഞ്ച് സെക്രട്ടറി റിയാസ് എന്നിവര്‍ സന്ദര്‍ശിച്ചു.