വടകര: മേമുണ്ട ഹയര്‍സെക്കന്ററി സ്കൂള്‍ എന്‍എസ്എസ് യൂനിറ്റ് നടത്തിയ തേങ്ങ ചലഞ്ച് വേറിട്ട ധനസമാഹരണമായി. വയനാട് ഭവന നിര്‍മാണത്തിന് വേണ്ടി തേങ്ങ ചാലഞ്ച് പരിപാടിയിലൂടെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പണം സമാഹരിക്കുകയായിരുന്നു. ശേഖരിച്ച തേങ്ങ വിറ്റ് സ്വരൂപിച്ച 25,000 രൂപ കോഴിക്കോട് ആര്‍ഡിഡി സന്തോഷ് കുമാറിന്
പ്രിന്‍സിപ്പാള്‍ ബീന കൈമാറി. ചടങ്ങില്‍ എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീചിത്, വടകര ക്ലസ്റ്റര്‍ കണ്‍വീനര്‍ ഷാജി, വളണ്ടിയര്‍മാരായ നിവേദ് ബാബു, ശ്രീലക്ഷ്മി, മുഹമ്മദ് ഷാദില്‍, ആരുണോദയ, പ്രോഗ്രാം ഓഫീസര്‍ ജൂലി ടി കെ തുടങ്ങിയവര്‍ പങ്കെടുത്തു.
