വട്ടോളി: ചോറും സമ്പാറും കാളനും മാങ്ങ ഇഞ്ചിയും അവിയലും കൂട്ടുകറിയും പായസവും വിളമ്പി കുന്നുമ്മല്‍ കലോത്സവത്തിന്റെ ഊട്ടുപുര സജീവം, ഭക്ഷണം പാചകം ചെയ്യുന്നത് നാട്ടിന് പുറത്തെ പാചകക്കാരണെങ്കിലും എല്ലാ സഹായവുമായി ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും കൂടുംബശ്രീ, ഹരിത സേനാ, സ്കൂള്‍ പിടി.എ.യും നാട്ടുകാരും രംഗത്തുണ്ട്. ഇവരുടെ പങ്കാളിത്തത്തോടെ ഭക്ഷണ കമ്മിറ്റി മുന്നോട്ട് പോകുന്നു. ഇന്നലെയും
ഇന്നുമായി എഴായിരത്തിലധികം പേര്‍ക്ക് ഭക്ഷണം വിളമ്പി. ഒപ്പം ഓഡിറ്റോറിയത്തിലെ വേദിയില്‍ നാട്ടിന്‍പുറത്തെ കലാകാരന്മാരുടെ പാട്ടും. നല്ല പാട്ടു കേട്ട് വയറ് നിറച്ച് ഉണ്ണാമെന്ന് ചുരുക്കം. ചെയര്മാന് വി.വിജിലേഷ്, കണ്‍വീനര്‍ പി.കെ. പത്മനാഭന് എന്നിവരുടെ നേതൃത്വ ത്തിലാണ് ഭക്ഷണ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.
–ആനന്ദന് എലിയാറ