വടകര: വടകര റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനേജ്മെന്റ് അസോസിയന്‍ ജനറല്‍ ബോഡി യോഗം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മൂഫതിഷ് മുഹമ്മദ് കുട്ടി ദാരിമി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴിലുള്ള മദ്രസ പഠന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്ലാസ് റൂമുകള്‍ സ്മാര്‍ട്ടാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. വടകര റൈഞ്ച് പരിധിയില്‍ മദ്രസ പഠനം നിലവാരം ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജനറല്‍ ബോഡി തീരുമാനിച്ചു. ഭാരവാഹികളായി പി.സി.ഹസ്സന് കുട്ടി ഹാജി വടകര (പ്രസിഡന്റ്),
ടി.പി.സലീം കൊയിലാണ്ടി വളപ്പ്, മുഹാജിര്‍ അഴിത്തല (വൈസ്:പ്രസിഡന്റ്)
പി.കെ അബ്ദുല്‍ അസീസ് ചീനംവീട് (ജനറല്‍ സെക്രട്ടറി), എന്‍.പി.ഹംസ പുറങ്കര, അബ്ദുല്‍ കരീം മൂരാട് (ജോയിന്റ സെക്രട്ടറി),പി.വി.സി.മമ്മു ഹാജി വടകര (ട്രഷറര്‍) എന്നിവരെ തെരഞ്ഞടുത്തു.യോഗത്തില്‍ എ.പി. മഹമൂദ് ഹാജി, എന്‍.പി.അബ്ദുല്ല ഹാജി, ജലാല്‍ മാഹിരി, അശ്റഫ് ഫൈസി, റഫീഖ് ഫൈസി, കെ.ഷബീര്‍, വി.പി.സലീം, കെ.വി. കരീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.