ന്യൂഡല്‍ഹി: 78ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ചെങ്കോട്ടയില്‍
ഇരിപ്പിടം നാലാം നിരയില്‍. കേന്ദ്രമന്ത്രിമാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും പിന്നിലാണ് രാഹുല്‍ ഗാന്ധിക്ക് സീറ്റ് നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയരുകയാണ്. ലോക്സഭ പ്രതിപക്ഷ നേതാവിനെ പ്രോട്ടോകോള്‍ പ്രകാരം ആദ്യ നിരയിലാണ് ഇരിക്കേണ്ടത്.
ഒളിംപിക്സ് കായിക താരങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കാനായാണ് അങ്ങനെ ക്രമീകരിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയില്‍ പരിപാടികള്‍ അവതരിപ്പിച്ചു. പാരീസ് ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവും ആഘോഷങ്ങളുടെ ഭാഗമായി.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പിന്സീറ്റിലിരുത്തിയതിനെ കെ.പി.സി.സി അധ്യക്ഷന്‍
കെ. സുധാകരന് രൂക്ഷമായി വിമര്‍ശിച്ചു. നരേന്ദ്രമോദിക്ക് വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ള ഇടമല്ല സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷവേദിയെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ മോദി സര്‍ക്കാര്‍ അപമാനിച്ചതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കെ.സുധാകരന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ വിമര്‍ശനം.
ജനാധിപത്യത്തില്‍ ഭരണകൂടത്തോളം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന വിഭാഗമാണ് പ്രതിപക്ഷവും. ഭരണാധികാരികള്‍ കണ്ടില്ല എന്ന് നടിക്കുന്ന ജനങ്ങളുടെ ശബ്ദം സഭകളില്‍ ഉയര്‍ത്തുന്നത് പ്രതിപക്ഷമാണ്. ഇതു രണ്ടും ചേര്‍ന്നതാണ് ഇന്ത്യന്‍ ജനാധിപത്യം. എന്നാല്‍ വിവരവും വിദ്യാഭ്യാസവും വിവേകവും ഇല്ലാത്ത നരേന്ദ്രമോദിയെ പോലൊരാള്‍ ഭരിച്ചാല്‍ എന്തായിരിക്കും ജനാധിപത്യത്തിന്റെ
ഭാവി എന്ന് തെളിയിക്കുന്ന സംഭവമാണ് സ്വാതന്ത്ര്യദിന ആഘോഷവേളയില്‍ രാജ്യം കണ്ടതെന്ന് സുധാകരന് വിമര്‍ശിച്ചു.