വില്യാപ്പള്ളി: കല എപ്പോഴും സ്നേഹത്തിന്റേയും നാടിന്റെ ഒത്തൊരുമയുടേതുമാവണമെന്നു പ്രശസ്ത സാഹിത്യകാരന് കല്പറ്റ നാരായണന് പറഞ്ഞു. തോടന്നൂര്‍ ഉപജില്ലാ സ്കൂള്‍ കലോല്‍സവം വില്യാപ്പള്ളി എം.ജെ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.മുരളി അധ്യക്ഷത വഹിച്ചു. ചരിത്രകാരന് പി.ഹരിന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.വി.റീന ഉപഹാര സമര്‍പ്പണം നടത്തി. തോടന്നൂര്‍ എഇഒ വിനോദ് എം. സമ്മാനദാനം നടത്തി. കെ.സുഭിഷ, ഒ.എം.ബാബു, എം.കെ.റഫീഖ്, ഇ.തറുവൈ ഹാജി, വരയാലില്‍ മൊയ്തുഹാജി, ടി.കെ. അബ്ദുല്‍അസീസ്, യൂനുസ് രാമത്ത്, സി.പി. ബിജുപ്രസാദ്, എ.പി. അമര്‍നാഥ്, എന്‍.എം.രാജീവന്, അരീക്കല്‍ രാജന്, സി.എച്ച് ഇബ്രാഹിം, യൂനുസ് മലാറമ്പത്ത്, മുഹമ്മദലി വാഴയില്‍, അജിത്ത്കുമാര്‍, ടി.സുരേഷ്ബാബു, കാട്ടില്‍ മൊയ്തു, ജിഷ ഒ.കെ, അബ്ദുല്‍സലീം, തന്‍വീര്‍, ജമാല്‍ കെ, മിഥുന് എന്‍, ഫഹദ് കെ., റഫീഖ് എം., ബിനീഷ്, അജയ്കുമാര്‍ എന്‍, പി.പി. രാജേഷ്, പി.പവിത്രന്, വട്ടക്കണ്ടി കുഞ്ഞമ്മദ്, വി.പി. സുലൈമാന്‍ ഹാജി, ടി.ടി. കുഞ്ഞബ്ദുല്ല ഹാജി, ടി.കെ. ഉസ്മാന്‍ഹാജി എന്നിവര്‍ പ്രസംഗിച്ചു.സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോല്‍സവ വിജയികളായ മുഹമ്മദ് സുഹൈല്‍, ഹരിനന്ദ്, സീമ്ര ഫാത്തിമ എന്നിവരെ അനുമോദിച്ചു. എം.ജെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് ശംസുദ്ദീന്‍ ആര് സ്വാഗതവും വി.കെ. സുബൈര്‍ നന്ദിയും പറഞ്ഞു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കലോല്‍സവം തുടരും.