മസ്കത്ത്: അഴിയൂര്‍ സ്വദേശി മസ്കത്തില് കുഴഞ്ഞുവീണ് മരിച്ചു. അഞ്ചാംപീടിക എലിഫെന്റ് റോഡില്‍ സഫിയാസില്‍ എന്‍.പി.ശംസുദ്ദീനാണ് (57) രാവിലെ ജോലിക്ക് പോകാന്‍ തയാറെടുക്കവേ താമസസ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചത്. 32 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു. 30 വര്‍ഷത്തോളം സലാലയില്‍ ഡബ്ല്യു.ജെ ടൗവ്വല് കമ്പനിയിലായിരുന്നു. അവധി കഴിഞ്ഞ് നാല് ദിവസം മുമ്പാണ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്.
ഭാര്യ: സഫിയത്ത്. മക്കള്‍: ശിഫ, ശദ, സഹറ. മരുമകന്: സഹല്‍. സഹോദരങ്ങള്‍: ഹസന് അഹമ്മദ്, മുഹമ്മദ് ഷരീഫ്, ഷാനിദ് (സലാല), ഇഖ്ബാല്‍ (മസ്കത്ത്). സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ജീവകാരുണ്യ സംഘടനയായ സലാല തലശ്ശേരി അസോസിയേഷന്റെ ദീര്‍ഘകാല പ്രസിഡന്റായിരുന്നു. അല്‍ മദ് റസത്തുല്‍ ഇസ്ലാമിയ പി.ടി.എ പ്രസിഡന്റ് പദവും അലങ്കരിച്ചിരുന്നു.