വടകര: ലോക പ്രേമേഹ ദിനത്തിന്റെ ഭാഗമായി വടകര ഡയമണ്ട് ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ ടൈപ് വൺ ഡയബെറ്റിക് വെൽഫയർ സൊസൈറ്റി, എയ്ഞ്ചൽസ്, കേരള എമർജൻസി ടീം എന്നിവരുടെ സഹകരണത്തോടെ ടൈപ് വൺ ഡയബെറ്റിക് കുട്ടികൾക്ക് സൗജന്യമായി വിവിധ പ്രേമേഹ രോഗ പരിശോധനകളും, ബോധവത്കരണവും ഡയമണ്ട് ഹെൽത്ത് കേയെറിൽ വെച്ച് നടന്നു. ജില്ലയിലെ രജിസ്റ്റർ ചെയ്ത മുഴുവൻ കുട്ടികളും, രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു. വൈകുന്നേരം സാൻഡ് ബാങ്ക്സിൽ നടന്ന
കുട്ടികളുടെ കലാപരിപാടികൾ കെ. കെ. രമ എം. എൽ. എ. ഉത്ഘാടനം ചെയ്തു.
ടൈപ് വൺ പ്രേമേഹ ബാധിതരായ കുട്ടികൾക്കും, കൗമാരക്കാർക്കും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താൻ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയ മിഠായി പദ്ധതിയുടെ ഒരു സാറ്റലൈറ്റ് യൂണിറ്റ് വടകര ജില്ലാ ആശുപത്രിയിൽ സ്ഥാപിക്കണമെന്നും, അതുവഴി ടൈപ്പ് വൺ കുട്ടികൾക്കുള്ള ഇൻസുലിൻ ലഭ്യത ഉറപ്പ് വരുത്തണമെന്നും സംഘാടകർ അഭിപ്രായപെട്ടു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിനെയാണ് ഇവർ ആശ്രയിക്കുന്നത്.വടകരയിലെയും, സമീപ പ്രേദേശങ്ങളിലെയും നൂറോളം കുട്ടികൾക്കും,
രക്ഷിതാക്കൾക്കും ഒട്ടേറെ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. വടകര ജില്ലാ ആശുപത്രിയിൽ മിഠായി പദ്ധതിയുടെ യൂണിറ്റ് സ്ഥാപിക്കാൻ എം. എൽ. എ. എന്ന നിലയിൽ പരിശ്രമിക്കുമെന്ന് ഉത്ഘാടന വേളയിൽ കെ. കെ. രമ ഉറപ്പ് നൽകി.ചടങ്ങിൽ ഐ. എം. എ. പ്രസിഡന്റ് ഡോ. മുഹമ്മദ് മുല്ലക്കാസ് അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് അഫ്രോസ്, ടൈപ്പ് വൺ കുട്ടികളും, മാതാ പിതാക്കളും നേരിടുന്ന മാനസിക ശാരീരിക പ്രശ്നങ്ങൾ സംബന്ധിച്ചു ക്ലാസ് എടുത്തു. നഗര സഭ കൗൺസിലർ ടി. കെ. പ്രഭാകരൻ, ശിശു രോഗ വിദഗ്ദൻ ഡോ. സി. ഹമീദ്, കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ അബ്ദുൽ സലാം, ഡയമണ്ട് ഹെൽത്ത് കേയെർ എം. ഡി. കെ.
കെ. മുനീർ, എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി. രാജൻ, ടൈപ്പ് വൺ ഡയബെറ്റിക് വെൽഫയർ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ടി. ആർ. വിജേഷ്, ജില്ലാ കോർഡിനേറ്റർ ഷാന വിജേഷ്, കെ. ഇ. ടി. വടകര കോർഡിനേറ്റർ കെ. കെ. സജീഷ് എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഡയമഡ് ഹെൽത്ത് കേയെർ പബ്ലിക് റിലേഷൻ ഓഫീസർ വി ബിഖിൽ ബാബു, ഡയമണ്ട് ടീം, പരിപാടികൾക്ക് നേതൃത്വം നൽകി.