വടകര: പുതുപ്പണം ജെ.എ.എം സ്കൂൾ എസ്.എസ്.എൽ.സി 1990 ബാച്ച് അനുമോദനവും സ്നേഹവിരുന്നും സംഘടിപ്പിച്ചു. ചടങ്ങ് വടകര എംഎൽഎ കെ കെ രമ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ഭാസ്കരൻ വി.കെയെ ചടങ്ങിൽ അനുമോദിച്ചു, വടകര മുൻസിപ്പൽ കൗൺസിലർ വി.കെ അസീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാജി വി കെ സ്വാഗതവും, മജീദ് എം ടി, ചന്ദ്രബാബു, ജയകുമാർ, ഗീത രാജീവ് എന്നിവർ

സംസാരിച്ചു. വടകരയിലെ പ്രീമെട്രിക് വിദ്യാർഥികൾക്കായി ആർ ഷിജുവിന്റെ മോട്ടിവേഷൻ ക്ലാസും, വോളിബോൾ അണ്ടർ 14 കേരള ടീമിൽ സെലക്ഷൻ കിട്ടിയ സാധികാ സാൻവി എസ്, സംസ്ഥാന ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ നേടിയ നജ ഫാത്തിമ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.