നാദാപുരം: ചെക്യാട് വില്ലേജ് ഓഫീസ് പരിസരത്തെ പ്രവാസിയുടെ വീട്ടില്‍ മോഷണം. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കയറിയ കള്ളന് പതിനായിരത്തോളം രൂപ അപഹരിച്ചു. ചാത്തോത്ത് ഇസ്മയിലിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ കഴിഞ്ഞ ദിവസം വീട് പൂട്ടി കൂറുവന്തേരിയിലെ ബന്ധുവീട്ടില്‍
പോയതായിരുന്നു. തിങ്കളാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുന്‍വശത്തെ വാതില്‍ കുത്തിപൊളിച്ച നിലയിലാണ്. പിന്‍വശത്തെ വാതില്‍ തുറന്നിട്ടിട്ടുണ്ട്. തുടര്‍ന്ന് വീട്ടുകാര്‍ അകത്ത് കയറി നോക്കിയപ്പോഴാണ് മോഷണവിവരമറിയുന്നത്. കിടപ്പ് മുറികളിലെ അലമാരകള്‍ തുറന്ന് വസ്ത്രങ്ങളും മറ്റ് സാധന സാമഗ്രികളും വാരി വലിച്ചിട്ട നിലയിലാണ്.വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് വളയം പോലീസ് സ്ഥലത്ത് പരിശോധന നടത്തി. രണ്ട് ദിവസം മുമ്പ് മേഖലയില്‍ ആളില്ലാത്ത വീടുകള്‍ കുത്തിതുറന്ന് പഴയ പാത്രങ്ങള്‍ മോഷണം പോയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മോഷണം നടന്നത്.