വടകര: പുത്തൂരിലെ റിട്ടേയര്‍ഡ് പോസ്റ്റ്മാന് പാറേമ്മല്‍ രവീന്ദ്രന്, മകന് ആകാശ് എന്നിവര്‍ക്കു നേരെ നടന്ന മുഖം മൂടി ആക്രമണവുമായി ബന്ധപ്പെട്ട് നാലു പേര് കസ്റ്റഡിയില്‍. വില്ല്യാപ്പള്ളി സ്വദേശികളായ മൂന്ന് ക്വട്ടേഷന്‍ അംഗങ്ങളെയും ഇവര്‍ക്ക് ക്വട്ടേഷന്‍ നല്കിയ ഒരാളെയുമാണ് വടകര പോലിസ് ഇന്നല രാത്രി കസ്റ്റഡിയില്‍ എടുത്തത്. 20000 രൂപയ്ക്കാണ് രവീന്ദ്രനെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം.
ഇക്കഴിഞ്ഞ നാലിനാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രവീന്ദ്രനെയും മകന് ആകാശിനെയും സംഘം ആക്രമിച്ചത്. രണ്ട് പേര് മുഖംമൂടി ധരിച്ചും ഒരാള്‍ മുഖത്ത് കരിവാരി തേച്ചുമാണ് അക്രമിക്കാനെത്തിയത്. അക്രമികള്‍ക്കു പുറമെ ഇവര്‍ വന്ന ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.പ്രതികളെ പിടികൂടുന്നത് വൈകിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.