മടപ്പള്ളി: നാദാപുരം റോഡിലെ കോട്ടാ ബ്രദേഴ്സ് കലാസാംസ്കാരിക വേദിയുടെ കെട്ടിട ശിലാസ്ഥാപന കര്‍മ്മം സ്വാതന്ത്ര്യദിനത്തില്‍ യുഎല്‍സി സിഎസ് ചെയര്‍മാനും സാംസ്കാരിക വേദി രക്ഷാകര്‍ത്താവുമായ പാലേരി രമേശന്
നിര്‍വഹിച്ചു.
എം.ബ്രിജീഷ്കുമാര് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നു മലയാള വിഭാഗത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ഡോക്ടര്‍ പി.പി.ഷാജുവിനെ ആദരിച്ചു. എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
ജനപ്രതിനിധികളായ ശൈലജ കോയിലോത്ത്, രഞ്ജിത്ത് എം.വി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.പി.ബിനീഷ്, വി.പി.സുഹാസന്‍, വി.പി.സുനില്‍കുമാര്‍, കെ.പി.രമേശന്, അനില്‍ കക്കാട്ട്, റസിഡന്‍സ് അസോസിയേഷന് പ്രതിനിധികളായ ജയന് പാലേരി, കിഷോര്‍, കെ.രാധാകൃഷ്ണന്, എന്‍.എം.അജിത് കുമാര്‍, ജയശ്രീ മൈനാകം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കോട്ടാബ്രദേഴ്സ് കലാ സാംസ്കാരിക വേദി സെക്രട്ടറി ടി.വി.വിപിന്‍ കുമാര്‍ സ്വാഗതവും ട്രഷറര്‍ കെ.ടി.കെ കുമാരന് നന്ദിയും പറഞ്ഞു.
നാദാപുരം റോഡിലും പരിസരങ്ങളിലുമായി ആരോഗ്യ-ജീവകാരുണ്യ-വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളില്‍ 14 വര്‍ഷത്തെ
നിറസാന്നിധ്യമാണ് കോട്ട ബ്രദേഴ്സ് കലാ സാംസ്കാരിക വേദി. നാട്ടുകാരുടെയും റസി. അസോസിയേഷനുകളുടെയും ക്ലബ് അംഗങ്ങളുടെയും സഹകരണത്തോടെയാണ് കെട്ടിട നിര്‍മാണം.