നാദാപുരം: ചിയ്യൂരില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. തെരുവംപറമ്പ് ചിയ്യൂരിലെ താനമടത്തില് ഫൈസലിന്റെ ഭാര്യ ഷംനക്കാണ് (28) കുത്തേറ്റത്. രണ്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തി പരിക്കേല്പിച്ച ശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ യുവതിയെ കല്ലാച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വടകരയിലെ ആശുപത്രിയിലും പരിക്ക് സാരമുള്ളതിനാല്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്കും മാറ്റി.
കുടുംബ വഴക്കാണ് കത്തികുത്തില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാദാപുരം പോലിസ് സ്ഥലത്തെത്തി. പിന്നീട് ആശുപത്രിയില്‍ നിന്ന് യുവതിയുടെ മൊഴിയെടുത്തു. ഭര്‍ത്താവിനായി പോലീസ് തെരച്ചല്‍ നടത്തുകയാണ്.