വെള്ളികുളങ്ങര: എഴുത്തിന്റെ കാല്പനിക ലോകത്ത് തന്റെ സർഗവിലാസം പതിപ്പിച്ചു നാടിനും നാട്ടുകാർക്കും അഭിമാനമായി മാറിയ കഥാകൃത്ത് ഒഞ്ചിയം ഉസ്മാൻ ഒരിയാനക്ക് ജന്മനാടിന്റെ ആദരം. കേശവദേവ് അവാർഡ്, പീപ്പിൾസ് സാഹിത്യ അവാർഡ്, അക്ഷരം അവാർഡ്, ഉറൂബ് അവാർഡ് എന്നിവ നേടിക്കൊണ്ട് മലയാള സാഹിത്യ നഭസ്സിൽ ഇടം പിടിച്ചിരിക്കുകയാണ് ഉസമാൻ ഒരിയാന. വെള്ളികുളങ്ങര എൽപി സ്കൂൾ അങ്കണത്തിൽ ജന്മനാട് ഒരുക്കിയ ആദരവും സ്വീകരണ സമ്മേളനവും മലയാള സർവ്വകലാശാല രജിസ്ട്രാർ

ഡോ: കെ.എം. ഭരതൻ ഉദ്ഘാടനം ചെയ്തു. കഥാകൃത്തും സംസ്കാരിക നേതാവുമായ റൂബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് ഉപഹാര സമർപണം നിർവഹിച്ചു. അഡ്വ:ഐ.മൂസ, വി.കെ.രജീഷ്, വി.പി. സദാനന്ദൻ, പി.പി. രാജൻ, യൂസഫ് മമ്മാലിക്കണ്ടി, മുഹമ്മദ് വി വി, ബാബു പറമ്പത്ത്, ടി എൻ കെ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഉസ്മാൻ ഒരിയാന മറുമൊഴി പ്രസംഗം നടത്തി. ജൗഹർ

വെള്ളികുളങ്ങര സ്വാഗതവും എം.ജയപ്രകാശ് നന്ദിയും പറഞ്ഞു. രാജീവൻ വെള്ളികുളങ്ങര, നജീഷ് കുമാർ, ബാബു പൂളക്കുനി, ജയപ്രകാശൻ, സുരേന്ദ്രൻ വി പി, കുമാരൻ കുഞ്ഞിക്കണ്ടി, തുടങ്ങിയവർ നേതൃത്വം നൽകി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങ് ജാനു തമാശ, കലാപരിപാടി കൾ കൊണ്ട് നാടിന്റെ ഉത്സവമായി മാറി