വട്ടോളി: സ്കൂൾ കലാമേളയുടെ ഭക്ഷണം അറിയപ്പെടുന്ന പാചകവിദ്ഗധർക്കാണ് പൊതുവെ കരാർ കൊടുക്കലെങ്കിൽ കുന്നുമ്മൽ കലോത്സവത്തിൻ്റെ ഭക്ഷണം പാചകം ചെയ്യുന്നത് നാട്ടിൻപുറത്ത് ആയിരങ്ങൾക്ക് കല്യാണത്തിനും മറ്റും ഭക്ഷണം പാചകം ചെയ്യുന്നവരാണ് കൈകാര്യം ചെയ്യുന്നത്. 11 മുതൽ 15 വരെ ഒരോ ദിവസവും നാട്ടിൻപുറത്തെ വിവിധ
സംഘമാണ് പാചകങ്ങൾ തയ്യാറാക്കുന്നത്. ഇവർക്ക് സഹായകമായി ജനപ്രതിനിധികളും അധ്യാപകരും പി.ടി.എ യും നാട്ടുകാരും ഒറ്റക്കെട്ടായി രംഗത്തുണ്ട്. വട്ടോളി ശിവക്ഷേത്രത്തിന് സമീപം പ്രത്യേക തയ്യാറാക്കിയ പന്തലിലാണ് ഭക്ഷണം നൽകുക.
ആനന്ദൻ എലിയാറ