മേമുണ്ട: മൂന്നാം വയസിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി നീൽ ആസാദ്. മേമുണ്ട അശ്വജിത്തിന്റെയും ശ്രുതിയുടെയും മകനാണ് ഈ കൊച്ചുമിടുക്കൻ.
മകന് ഒന്നരവയസുള്ളപ്പോൾ ആണ് രക്ഷിതാക്കൾ കഴിവ് മനസിലാക്കിയത്. മൂന്നു വയസും മൂന്നു മാസവുമുള്ളപ്പോൾ രക്ഷിതാക്കൾ റെക്കോർഡിന് അപേക്ഷിച്ചു. അധികൃതർ ഒരാഴ്ച
കൊണ്ട് അംഗീകാരം നൽകുകയും ചെയ്തു.പൊതുവിജ്ഞാന ചോദ്യങ്ങൾ- ഉത്തരങ്ങൾ, സോളാർ സിസ്റ്റത്തിലെ പ്ലാനറ്റ്സ് ഓർഡറിൽ, ആറ് തരം ദിനോസർ, ഒന്നു മുതൽ 20 വരെ എണ്ണൽ, ആഴ്ചയിലെ ദിവസങ്ങൾ, പതിനഞ്ചോളം നിറങ്ങൾ, മുപ്പതോളം മൃഗങ്ങൾ, ഇരുപതോളം പക്ഷികൾ, മുപ്പതോളം വാഹനങ്ങൾ, പതിമൂന്നോളം പ്രാണികൾ, പത്തോളം
രൂപങ്ങൾ, പത്തോളം പ്രൊഫഷൻസ് എന്നിവ ഇംഗ്ലീഷിൽ പറയും. കൂടാതെ പത്തോളം മൃഗങ്ങളുടെ ശബ്ദാനുകരണവും ഗായത്രി മന്ത്രം ചൊല്ലാനും ഈ മിടുക്കന് കഴിയും
അച്ഛൻ ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആണ്. അമ്മ ബിഎഡും ഫിസിക്സിൽ ബിരുദാനന്തരബിരുദ ധാരിയുമാണ്.