കക്കട്ടിൽ: കോൺഗ്രസ് നേതാവ്, സഹകാരി, പൊതു പ്രവർത്തകൻ എന്നിനിലകളിൽ നിറഞ്ഞുനിന്ന പി. ബാലകൃഷ്ണക്കുറുപ്പിൻ്റെ 25-ാം ചരമവാർഷികം തിങ്കളാഴ്ച വിവിധ പരിപാടികളോടെ ആചരിക്കും.കക്കട്ടിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന വടകര താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ്, മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എന്നീ നിലകളിൽ തിളങ്ങിയ ബാലകൃഷ്ണക്കുറുപ്പ് നിയമസഭയിലേക്കു മത്സരിച്ചിരുന്നു. മേപ്പയൂർ, കുറ്റ്യാടി,നാദാപുരം മേഖലയിൽ കോൺഗ്രസ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക
പങ്ക് വഹിച്ച അദ്ദേഹം നല്ല സഹകാരി കൂടിയായിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് അദ്ദേഹത്തിൻ്റെ കു നിങ്ങാടുള്ള വീട്ടുവളപ്പിൽ നടക്കുന്ന അനുസ്മരണം മുൻ കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിവിധ നേതാക്കൾ അനുസ്മരിക്കും. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിലാണ് ചടങ്ങ്. അദ്ദേഹത്തിൻ്റ സ്മരണക്കായി തുടങ്ങി വെച്ച സ്മാരക മന്ദിരത്തിൻ്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവരും പ്രവർത്തകരും.