വില്യാപ്പള്ളി: മയ്യന്നൂര്‍ ബോധി ബഡ്സ് സ്പെഷ്യല്‍ സ്കൂളിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് യോഗ പരിശീലനം തുടങ്ങി.
വില്ല്യാപ്പള്ളി ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യോഗ ക്ലാസ് കുട്ടികള്‍ക്ക് ഉണര്‍വേകും.
എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും രാവിലെ 10.30 മുതല്‍ 11.30 വരെ സ്പെഷ്യല്‍ സ്കൂളില്‍ യോഗ ഇന്‍സ്ട്രക്ടര്‍ വി.പി.വിജിത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കും. കുട്ടികളിലെ ശ്രദ്ധക്കുറവ്, അമിതമായ വികൃതി, ജീവിത ശൈലീ രോഗങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ യോഗ സഹായിക്കുമെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനീഷ് കുമാര്‍ അറിയിച്ചു.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, സ്പെഷ്യല്‍ സ്കൂള്‍ അധ്യാപിക ശോഭന. വി.പി, ജീവനക്കാരായ ദീപ.കെ, സീന.എം.ടി.എന്നിവരാണ് ക്ലാസിനു ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കുന്നത്.