മണിയൂര്‍: സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി മന്തരത്തൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. നിരവധി രോഗികള്‍ പരിശോധനക്കെത്തി. കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്, പട്ടികജാതി വികസനവകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടന്ന ക്യാമ്പ് മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശശിധരന് അധ്യക്ഷനായി. അമൃത ബി (മെഡിക്കല്‍ ഓഫീസര്‍ ജിഎഡി) ക്യാമ്പ് വിശദീകരണം നടത്തി. കെ.ചിത്ര, എം പി അനീഷ്, എ എം അജേഷ്, എം പി ഭാസ്കരന്, ബാലകൃഷ്ണന് കുഴിക്കണ്ടി, ദിന്‍ഷ കെ, ശ്യാംജിത്ത് എന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തംഗം പ്രമോദ് മൂഴിക്കല്‍ സ്വാഗതം പറഞ്ഞു.
സ്ത്രീ രോഗവിഭാഗം രഞ്ജുഷ സി, മര്‍മ്മ വിഭാഗം ഡോക്ടര്‍ സജിത്ത് വി പി, ജനറല്‍ വിഭാഗം ഡോക്ടര്‍ അനീഷ് കുമാര്‍, കുട്ടികളുടെ വിഭാഗം ഡോക്ടര്‍ തുഷാര്‍ ടി എസ് എന്നീ സ്പെഷ്യലിസ്റ്റ്’ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായി.