കണ്ണൂര്‍: പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുമെന്നും പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പി.പി.ദിവ്യ ഫേയ്സ്ബുക്കില്‍ വ്യക്തമാക്കി. തന്റേതെന്ന പേരില്‍ വരുന്ന അഭിപ്രായങ്ങളില്‍ പങ്കില്ലെന്നു പി.പി.ദിവ്യ ഫേയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും ദിവ്യ പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്റേതല്ലെന്നും മാധ്യമങ്ങളോട് പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഉത്തരവാദപ്പെട്ട പാര്‍ട്ടി അംഗം എന്ന നിലയില്‍ പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവരുന്ന രീതി. അത് തുടരും. തന്റെ സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ കുറിപ്പില്‍ അഭ്യര്‍ഥിച്ചു. ജയിലിലായിരിക്കെ പാര്‍ട്ടി എടുത്ത നടപടി ഏകപക്ഷീയമായെന്നും തന്റെ ഭാഗം കേട്ടില്ലെന്നുമുള്ള അതൃപ്തി ദിവ്യ നേതാക്കളെ ഇന്നലെ അറിയിച്ചിരുന്നുവെന്നാണ് മാധ്യമ വാര്‍ത്ത. ഇതിനുപിന്നാലെയാണ് ഇത്തരം പ്രചാരണങ്ങള്‍ തള്ളികൊണ്ടുള്ള ദിവ്യയുടെ ഫേയ്സ്ബുക്ക് കുറിപ്പ്.